ആര്യനാട്: തൊഴിൽ നിയമങ്ങൾ തകർക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ പറണ്ടോട് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ സി.പി.ഐ അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ്.റഷീദ് ഉദ്ഘാടനം ചെയ്തു.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു.പുറുത്തിപ്പാറ സജീവ്,എം.എൽ.കിഷോർ,മോഹനൻ നായർ,സന്തോഷ്,ഉണ്ണികൃഷ്ണൻ,ശ്രീകണ്ഠൻ നായർ എന്നിവർ സംസാരിച്ചു.