തിരുവനന്തപുരം : കൊവിഡിന്റെ മറവിൽ തൊഴിലവകാശങ്ങൾ കവർന്നെടുക്കാനുള്ള ശ്രമങ്ങൾ അപലപനീയമാണെന്ന് എച്ച്.എം.എസ്. സംസ്ഥാന സെക്രട്ടറിയും ദേശീയ വർക്കിംഗ് കമ്മിറ്റി അംഗവുമായ ജോർജ്ജ് തോമസ് പറഞ്ഞു. കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധനയങ്ങൾക്കെതിരെ റെയിൽവേ ഡിവിഷണൽ ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫാക്ടറീസ് ആക്ടിലെയും വ്യവസായ തർക്ക നിയമത്തിലെയും വ്യവസ്ഥകൾ ഓർഡിനൻസിലൂടെ കാറ്റിൽ പറത്താനുള്ള ശ്രമങ്ങളാണ് ഗുജറാത്ത്, യു.പി, മദ്ധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ തുടങ്ങിയിരിക്കുന്നത്. എസ്. മനോഹരൻ, കവിത, പ്രദീപ്, ചാരുപാറ രവി, വിഴിഞ്ഞം മുഹമ്മദ്, പാലോട് സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.