തിരുവനന്തപുരം: ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹം നടത്തുന്നതിനെക്കുറിച്ച് ഇപ്പോഴത്തെ സാഹചര്യത്തിൽ ആലോചിക്കാതിരിക്കുന്നതാണ് നല്ലതെന്ന് മുഖ്യമന്ത്രി. അനുമതി നൽകിയാൽ ഒരുസമയം നിരവധി വിവാഹങ്ങൾ നടത്തേണ്ടിവരും. ഇത് അനുവദിക്കാൻ കഴിയില്ല. ക്രൈസ്‌തവരാണ് പൊതുവെ ആരാധനാലയത്തിൽ വച്ച് വിവാഹം നടത്തുന്നത്. മ​റ്റു മതങ്ങളിൽ അത് അത്യാവശ്യമാണെന്ന് കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.