ഹൈദരാബാദ് : കൊവിഡ് പശ്ചാത്തലത്തിൽ നിറുത്തിവച്ചിരിക്കുന്ന അന്താരാഷ്ട്ര ബാഡ്മിന്റൺ മത്സരങ്ങൾ ആഗസ്റ്റിൽ ഹൈദരാബാദ് ഒാപ്പണോടെ പുനരാരംഭിക്കാൻ ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ തീരുമാനിച്ചു. ഇൗവർഷം നടത്താൻ ഉദ്ദേശിക്കുന്ന മത്സരങ്ങളുടെ ഷെഡ്യൂളും പുറത്തിറക്കി.
മാർച്ചിൽ ആൾ ഇംഗ്ളണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് ശേഷമാണ് അന്താരാഷ്ട്ര മത്സരങ്ങൾ നിറുത്തിവച്ചത്. അന്താരാഷ്ട്ര മത്സരമാണെങ്കിലും മേജർ ടൂർണമെന്റ് അല്ല ഹൈദരാബാദ് ഒാപ്പൺ റാങ്കിംഗിൽ മുൻനിരയിലുള്ള താരങ്ങൾ പങ്കെടുക്കാൻ എത്താറുമില്ല.
സെപ്തംബറിൽ ചൈനീസ് തായ്‌പേയ്‌യിൽ തായ്പേയ് ഒാപ്പണോടെയാണ് ആരംഭിക്കുക. ഇത് സൂപ്പർ 300 ടൂർണമെന്റാണ്. ആദ്യം നടക്കുന്ന സൂപ്പർ 1000 ടൂർണമെന്റ് ചൈന ഒാപ്പണായിരിക്കും.
മാർച്ചിൽ നടക്കേണ്ട ഇന്ത്യൻ ഒാപ്പൺ ഡിസംബറിലേക്ക് മാറ്റിയിട്ടുണ്ട്. ഡൽഹിയിലാണ് ഇന്ത്യ ഒാപ്പൺ നടക്കുക.
സെയ്ദ് മോഡി ഇന്റർനാഷണൽ ടൂർണമെന്റ് ലക്‌നൗവിൽ നവംബറിൽ നടക്കും.
വേൾഡ് ടൂർ ഫൈനൽസ് ഡിസംബറിൽ ചൈനയിലെ ഗ്വാങ്‌ചൗവിൽ നടക്കും.