തിരുവനന്തപുരം: പുര കത്തുമ്പോൾ വാഴ വെട്ടുന്ന സമ്പ്രദായം അവസാനിപ്പിച്ച് സ്വകാര്യവത്കരണ നടപടികളിൽ നിന്നും കേന്ദ്രസർക്കാർ പിന്തിരിയണമെന്ന് കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ ആവശ്യപ്പെട്ടു. വിമാനത്താവളങ്ങൾ ഉൾപ്പെടെ രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കാൻ തീരുമാനിച്ച കേന്ദ്ര ഗവൺമെന്റ് നടപടികൾക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളത്തിൽ എയർപോർട്സ് അതോറിട്ടി എംപ്ലോയീസ് യൂണിയൻ വിമാനത്താവള ഡയറക്ടർ ഓഫീസിന് മുന്നിൽ നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ് കെ.പി. സുരേഷ്, സെക്രട്ടറി എസ്. അജിത്കുമാർ എന്നിവർ സംസാരിച്ചു.