ഹൈദരാബാദ് : കൊവിഡ് ഇടവേളയ്ക്കുശേഷം ആഗസ്റ്റിൽ മത്സരങ്ങൾ പുനരാരംഭിക്കാനായി ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ പുറത്തിറക്കിയ കലണ്ടറിനെക്കുറിച്ച് പരാതിയുമായി ഇന്ത്യൻ താരങ്ങളായ സൈന നെഹ്‌വാളും കെ. ശ്രീകാന്തും.
അഞ്ചുമാസത്തിനിടെ 22 ടൂർണമെന്റുകൾ നടത്താനായി ഷെഡ്യൂൾ ചെയ്തിരിക്കുന്നതാണ് കായിക താരങ്ങളെ പ്രകോപിതരാക്കിയിരിക്കുന്നത്.
'അഞ്ചുമാസംകൊണ്ട് 22 ടൂർണമെന്റുകളൊക്കെ കളിക്കാം. പക്ഷേ ആദ്യം പരിശീലനം ഒന്നു തുടങ്ങണ്ടേ."
പി. കാശ്യപ്
'എങ്ങനെ ഇൗ തരത്തിലൊക്കെ ടൂർണമെന്റുകൾ ഷെഡ്യൂൾ ചെയ്യാൻ കഴിയുന്നു എന്നതാണ് അത്‌ഭുതം.
സായ് പ്രണീത്
അഞ്ചുമാസം തുടർച്ചയായ യാത്രകളോടെ ഇൗ കൊവിഡ് കാലത്ത് അന്താരാഷ്ട്ര യാത്രകൾക്കൊന്നും ഒരു മാനദണ്ഡവുമില്ലേ ടെന്നീസുകാർ ഒക്ടോബർവരെ കളിക്കുന്നില്ലല്ലോ.
സൈന നെഹ്‌വാൾ