തിരുവനന്തപുരം: പ്രമുഖ സംഗീത സംവിധായകൻ യുവാൻ ശങ്കർ രാജ റംസാന് ആശംസയർപ്പിപ്പ് ഒരുക്കിയ ഗാനം സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായി. വൺ റെക്കോഡ്സ് നിർമ്മിച്ച പാട്ടിനെ അഭിനന്ദിച്ച് എ.ആർ.റഹ്മാൻ ട്വിറ്ററിൽ പങ്കുവെയ്ക്കുകയും ചെയ്തു. ഇളയരാജയുടെ മൂന്നാമത്തെ മകനാണ് തമിഴിലെ മുൻനിര സംഗീത സംവിധായകനായ യുവാൻ ശങ്കർ രാജ. റിസ്വാന്റെ രചനയ്ക്ക് സംഗീതം നൽകിയതിനൊപ്പം യുവാൻ പാടുകയും ചെയ്തു. പ്രവാചകനോടുള്ള സ്‌നേഹത്തെ കുറിച്ചാണ് പാട്ട്.