തിരുവനന്തപുരം : രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ ജില്ലവിട്ട് യാത്ര ചെയ്യുന്നതിന് പാസ് ആവശ്യമില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. എന്നാൽ യാത്രക്കാർ കണ്ടെയിൻമെന്റ് സോണിൽ പ്രവേശിക്കാൻ പാടില്ല. തിരിച്ചറിയൽ കാർഡ് കരുതണം. രാത്രി ഏഴിനും രാവിലെ ഏഴിനുമിടയ്ക്ക് ജില്ലവിട്ട് യാത്ര ചെയ്യുന്നതിന് പൊലീസ് പാസ് ആവശ്യമാണ്. മെഡിക്കൽ ആവശ്യമുൾപ്പെടെ അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ രാത്രി യാത്ര അനുവാദിക്കൂവെന്നും അദ്ദേഹം അറിയിച്ചു.