തിരുവനന്തപുരം: ലോക്ക് ഡൗൺ നി‌ർദ്ദേശങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്നലെ 835 പേർക്കെതിരെ കേസെടുത്തു. 947 പേർ അറസ്​റ്റിലായി. 258 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 4047പേർക്കെതിരെയും ക്വാറന്റൈൻ ലംഘിച്ചതിന് 100 പേർക്കെതിരെയും കേസെടുത്തു.