തിരുവനന്തപുരം:നഗരത്തിൽ മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ 608 പേർക്കെതിരെ കേസെടുത്തതായി സിറ്റി പൊലീസ് കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു. കൃത്യമായി മാസ്‌ക് ധരിക്കാത്തവരും ഇതിൽ പെടും. മാസ്ക് ധരിക്കാത്തതിനു കൂടുതൽ കേസുകളെടുത്തത് ശ്രീകാര്യം, കോവളം, ഫോർട്ട് സ്‌റ്റേഷനുകളിലാണ്. അന്യസംസ്ഥാനത്തു നിന്നും തലസ്ഥാനത്തെത്തി ഹോംക്വാറന്റൈനിൽ കഴിയുന്നവരുടെ നിരീക്ഷണം പൊലീസ് ശക്തമായി തുടരുന്നു. എസ്.എച്ച്.ഒമാരുടെ നേതൃത്വത്തിൽ ജനമൈത്രി സി.ആർ.ഒമാരും ബീറ്റ് ഓഫീസർമാരും വീടുകളിലെത്തി പരിശോധന നടത്തും.