തിരുവനന്തപുരം : കൈമനം നീറമൺകര ചെറിയ പാലത്തിനടിയിൽ കുടുങ്ങിയ യുവാവിനെ ഫയർഫോഴ്സ് രക്ഷിച്ചു. മഴയിൽ വെള്ളം ഒലിച്ചു വന്നതിനെത്തുടർന്ന് ചെറിയ പാലത്തിന്റെ അറ്റകുറ്റപ്പണിക്കിടെ പാലത്തിനടിയിൽ അകപ്പെട്ട കൈമനം നീറമൺകര സ്വദേശി അനിൽകുമാറിനെയാണ് ചെങ്കൽച്ചൂള ഫയർഫോഴ്സ് രക്ഷപ്പെടുത്തിയത്.
സംഭവം ഇങ്ങനെ
വണ്ടി പോകാനായി പഴയ റെയിൽപാളങ്ങൾ ഉപയോഗിച്ച് വലിയ തോടിനു കുറുകെ രണ്ടു പാലങ്ങൾ നിർമ്മിച്ചിരുന്നു. ഇന്നലെ പെയ്‌ത കനത്ത മഴയിൽ വെള്ളം കുത്തിയൊലിച്ച് വന്നപ്പോൾ മണ്ണൽ ചാക്കിട്ടു വെള്ളം തടയുന്നതിനായി അനിൽകുമാർ പാലത്തിന്റെ അടിവശത്ത് കയറി. തുടർന്ന് കാൽവഴുതി പാലത്തിനടിയിൽ അകപ്പെടുകയായിരുന്നു. കൂടെയുള്ളവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിഭലമായി. തുടർന്നാണ് ഫയർഫോഴിസിനെ അറിയിച്ചത്. മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ റെയിൽപാളത്തിലെ ഒരു ഭാഗം കട്ട് ചെയ്‌തു മാറ്റിയാണ് അനിൽകുമാറിനെ പുറത്തെടുത്തത്. കൈയ്ക്കും തലയ്ക്കും പരിക്കേറ്റ അനിൽകുമാർ ശാന്തിവിള ആശുപത്രിയിൽ ചികിത്സയിലാണ്. ചെങ്കൽച്ചൂള ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർമാരായ പ്രവീൺ, അശോക് കുമാർ, ഫയർമാന്മാരായ ജയകുമാർ, പ്രേംരാജ്, ബിനു, വിഷണു,ബി.നായർ തുടങ്ങി 15 സംഘമാണ് രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്.