തി​രു​വ​ന​ന്ത​പു​രം​:​ ​ക​ൺ​സ്യൂ​മ​ർ​ ​ഫെ​ഡ് ​ജീ​വ​ന​ക്കാ​ര​ൻ​ ​പാ​പ്പ​നം​കോ​ട് ​വി​ള​യി​ൽ​ ​വീ​ട്ടി​ൽ​ ​നി​സാ​മു​ദ്ദീ​നെ​ ​(48​)​ ​മൂ​ന്നം​ഗ​ ​സം​ഘം​ ​മർദ്ദിച്ച ശേഷം 4500 രൂപയും തിരിച്ചറിയൽ രേഖകളും കവർന്നു. ഇ​ന്ന​ലെ​ ​വൈ​കി​ട്ട് 5.30ന് പാപ്പനംകോട് ജംഗ്ഷനിലാണ് ​സം​ഭ​വം.​ ​സ്റ്റാ​ച്യു​ ​ക​ൺ​സ്യൂ​മ​ർ​ ​ഫെ​ഡി​ലെ​ ​ഓഫീസിൽ നിന്ന് ജോ​ലി​ ​ക​ഴി​ഞ്ഞ് ​വീ​ട്ടി​ലേ​ക്ക് ​മ​ട​ങ്ങു​മ്പോ​ൾ​ ​ബൈ​ക്കി​ൽ​ ​പി​ന്തു​ട​ർ​ന്നെ​ത്തി​യ​ ​മൂ​ന്നം​ഗ​ ​സം​ഘം​ ​ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.​ ​അ​ടി​ച്ചു​വീ​‌​ഴ്‌​ത്തിയശേഷമാണ് പണം കവർന്നതെന്ന് പരാതിയിൽ​ ​പ​റ​യു​ന്നു.​ ​ആ​ക്ര​മ​ണ​ത്തി​ൽ​ ​നി​സാ​മു​ദ്ദീ​ന്റെ​ ​മു​തു​കി​ലും​ ​മു​ഖ​ത്തും​ ​കാ​ലി​ലും​ ​കൈ​യി​ലും​ ​പ​രി​ക്കു​ണ്ട്.​ ​നി​സാ​മു​ദ്ദീ​ൻ​ ​ശാ​ന്തി​വി​ള​ ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​തേ​ടി​യ​ ​ശേ​ഷം​ ​വീ​ട്ടി​ലേ​ക്ക് ​മ​ട​ങ്ങി.​ ​ക​ര​മ​ന​ ​പൊ​ലീ​സ് ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ചു.