ബീജിംഗ്: കൊവിഡിനെതിരായ വാക്‌സിൻ പരീക്ഷണത്തിന്റെ ആദ്യഘട്ടം വിജയകരമായി പൂർത്തിയാക്കിയെന്ന് അവകാശപ്പെട്ട് ചൈനീസ് ഗവേഷകർ രംഗത്തെത്തി. വാക്‌സിൻ 108 പേരിൽ പരീക്ഷിച്ചെന്നും ഭൂരിപക്ഷം പേർക്കും രോഗപ്രതിരോധ ശേഷി നൽകിയെന്നുമാണ് ഗവേഷകരുടെ അവകാശവാദം.
വാക്സിൻ പൂർണവിജയമെന്ന് പറയാൻ ഇനിയും നിരവധി പരീക്ഷണങ്ങൾ ആവശ്യമാണെന്നും ഗവേഷകർ പറയുന്നു. അമേരിക്കയുൾപ്പെടെയുള്ള പല രാജ്യങ്ങളും കൊവിഡിനെതിരായ വാക്സിൻ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ്. ആദ്യഘട്ട പരീക്ഷണങ്ങൾ വിജയമാണെന്ന് നേരത്തേ പലരും അവകാശപ്പെട്ടിരുന്നു.പ്രതിരോധ മരുന്ന് കണ്ടുപിടിച്ചാൽത്തന്നെ മനുഷ്യരിലെ പരീക്ഷണമെല്ലാം കഴിഞ്ഞ് മരുന്ന് വിപണിയിലെത്തണമെങ്കിൽ കുറഞ്ഞത് ഒരുവർഷമെങ്കിലും എടുക്കുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.