covid

ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം വരുംമാസങ്ങളിൽ കുതിച്ചുയരുമെന്ന് അഞ്ചംഗ സംഘത്തിന്റെ പഠന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ജൂൺ മുതൽ ഒക്ടോബർ വരെ ഈ കുതിപ്പ് തുടരും. ജൂൺ 21 ന് കുതിപ്പ് തുടങ്ങും. ഏഴായിരം മുതൽ ഏഴായിരത്തി അഞ്ഞൂറ് വരെ രോഗികൾ പ്രതിദിനം ഉണ്ടാകുമെന്ന് പഠനത്തിൽ വെളിപ്പെടുത്തുന്നു. ജൂൺ 21 മുതൽ 28 വരെ തുടർച്ചയായി പുതിയ രോഗികളുടെ എണ്ണം ഈ നിലയിൽ ഉയരും. ജാദവ്പൂർ സർവകലാശാലയിലെ സെന്റർ ഫോർ മാത്തമാറ്റിക്കൽ ബയോളജി ആന്റ് ഇക്കോളജി കോ- ഓർഡിനേറ്റർ പ്രൊഫ. നന്ദുലാൽ ബൈരാഗിയ അടങ്ങിയ അഞ്ചംഗ സംഘമാണ് പഠനം നടത്തിയത്.

ജൂലായ് രണ്ടാം വാരം മുതൽ ദിവസേന കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് ഉണ്ടായേക്കാമെന്നും പഠനം വെളിപ്പെടുത്തു. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒക്ടോബർ ആദ്യവാരത്തിൽ അഞ്ച് ലക്ഷത്തിൽ എത്തിച്ചേരുമെന്ന് പഠനം വ്യക്തമാക്കുന്നു. ഒക്ടോബർ അവസാനം കുറയുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.