rama

കോഴിക്കോട്: ഓൺലൈൻ മദ്യവിൽപ്പനക്കുള്ള ആപ്പിന് സാങ്കേതിക അനുമതി കാക്കുകയാണെന്ന് സംസ്ഥാന എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ പറഞ്ഞു. അടച്ചിട്ട മദ്യവില്പനശാലകൾ തുറക്കുമ്പോൾ വലിയ തിരക്ക് ഉണ്ടാകും. അത് ഒഴിവാക്കാൻ ഒരു സിസ്റ്റം ഉണ്ടായേ പറ്റു. അതിന് വേണ്ടിയാണ് ആപ്പിനെ കുറിച്ച് ആലോചിച്ചത്. അത് കുറ്റമറ്റ നിലയിലായിരിക്കണം നടപ്പാക്കേണ്ടത്. അതിനാലാണ് കാലതാമസം വരുന്നത്-മന്ത്രി പറഞ്ഞു.


ആപ്പിന് ഗൂഗിൾ അനുമതി ആവശ്യമാണ്. അത് നേടാനുള്ള നടപടിക്രമങ്ങൾ നടക്കുകയാണ്. അധികം വൈകാതെ ആപ്പ് ഉപയോഗത്തിൽ വരുത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോഡ് ടെസ്റ്റിൽ തുടർച്ചയായി പരാജയപ്പെടുന്നതിനാലാണ് ബെവ് ക്യൂ ആപ്പിന്റെ ഗൂഗിൾ അനുമതി നീളുന്നതെന്ന് റിപ്പോർട്ടുകളുണ്ട്. തിങ്കളാഴ്ചയാണ് ആപ്പ് പ്ലേ സ്റ്റോറിൽ അപ് ലോഡ് ചെയ്യുന്നതിനുള്ള അനുമതി തേടി ഗൂഗിളിനെ സമീപിച്ചത്.