k-mu

കോഴിക്കോട്: കൊവിഡ് പ്രതിരോധം ചർച്ചചെയ്യാൻ ചൊവ്വാഴ്ച മുഖ്യമന്ത്രി വിളിച്ചുചേർത്ത ജനപ്രതിനിധികളുടെ യോഗത്തിൽ കെ മുരളീധരൻ എം.പി പങ്കെടുക്കില്ല. ലോക്ക്ഡൗൺ തീരാൻ അഞ്ച് ദിവസം മാത്രമുള്ളപ്പോഴാണ് മുഖ്യമന്ത്രിക്ക് എം.പിമാരെ ഓർമ്മ വന്നത്. ഇപ്പോഴാണ് ഒരു കൂടിക്കാഴ്ചക്ക് ശ്രമിച്ചത്. യു.ഡി.എഫ് യോഗം ബഹിഷ്കരിക്കില്ല. എന്നാൽ താൻ ഈ യോഗത്തിന് പോകില്ല. എം.പിമാർക്ക് മാത്രമായി യോഗം വിളിക്കണം. ഇപ്പോൾ വിളിച്ചത് എം.എൽ.എമാർക്ക് ഒപ്പമുള്ള യോഗം. ഇതിൽ പങ്കെടുക്കില്ലെന്നും മുരളീധരൻ പറഞ്ഞു.


മാഹി സ്വദേശിയുടെ മരണം കേരളത്തിന്റെ കൊവിഡ് പട്ടികയിൽ ഉൾപ്പെടുത്തണമെന്നും എസ്എസ്എൽസി-പ്ലസ് ടു പരീക്ഷകൾ ഒരു മാസത്തേക്ക് നീട്ടിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.