തിരുവനന്തപുരം: കൊവിഡ് വിവരശേഖരണത്തിനായി കിട്ടിയ ഡേറ്റ മുഴുവൻ നശിപ്പിച്ചതായി സ്പ്രിൻക്ളർ കമ്പനി ഹൈക്കോടതിയെ അറിയിച്ചു. ഡേറ്റകൾ നശിപ്പിക്കാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നതായും സ്പ്രിൻക്ളർ കോടതിയെ അറിയിച്ചു.
സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ വിവരങ്ങൾ ഇപ്പോൾ യു.എസ് കമ്പനിയായ സ്പ്രിൻക്ളറിന് കൈമാറുന്നില്ലെന്നും അവയെല്ലാം സി-ഡിറ്റിന്റെ നിയന്ത്രണത്തിലാണെന്നും വിവര വിശകലനത്തിനടക്കം കമ്പനിക്ക് പങ്കിലെന്നും സർക്കാർ ഹൈക്കോടതിയിൽ കഴിഞ്ഞദിവസം സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു.