pic

പഴയന്നൂർ: പ്രവാസിയുടെ വീട്ടിലേക്ക് അജ്ഞാതർ പെട്രോൾ ബോംബെറിഞ്ഞു. പഴയന്നൂർ വെള്ളാർകുളം പുളിങ്കൂട്ടം ആലിക്കപ്പറമ്പിൽ ഷെമീർ അലിയുടെ വീട്ടിലേക്ക് ഇന്ന് പുലർച്ചെയാണ് ബോംബേറ് ഉണ്ടായത്. കിടപ്പുമുറിയുടെ കർട്ടനു തീ പടർന്നങ്കിലും ഉറങ്ങിക്കിടന്നിരുന്ന ഷെമീർ അലിയുടെ രണ്ടു വയസുള്ള കുട്ടിയും ഭാര്യാപിതാവ് സൈതലവി, മാതാവ് ആമിനക്കുട്ടി എന്നിവരും പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു. രണ്ടു ചില്ല് കുപ്പിയും ഒരു പ്ലാസ്റ്റിക് കുപ്പിയുമാണ് എറിഞ്ഞത്.പെട്രോൾ നിറച്ച് തിരിയിട്ട കുപ്പികളിലൊന്ന് തുറന്ന ജനലിലേക്കും ഒന്ന് ഉമ്മറത്തേക്കും മറ്റൊന്ന് മുറ്റത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കിനേയും ലക്ഷ്യമാക്കിയാണ് എറിഞ്ഞത്. പഴയന്നൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചിട്ടുണ്ട്.