നെടുമങ്ങാട് :കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ (കെ.എസ്.എസ്.പിയു ) നെടുമങ്ങാട് ടൗൺ ബ്ലോക്ക് കമ്മിറ്റി പെൻഷൻ അംഗങ്ങളിൽ നിന്ന് സ്വരൂപിച്ച 10,03,677 (പത്ത് ലക്ഷത്തി മൂവായിരത്തി അറുനൂറ്റി എഴുപത്തേഴ്) രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.പെൻഷൻ തുകയുടെ വിഹിതം ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിനുള്ള സമ്മതപത്രം ബ്ലോക്ക് സെക്രട്ടറി ബി.സത്യശീലൻ നെടുമങ്ങാട് സബ് ട്രഷറി ഓഫീസർ ഡി രാജനു കൈമാറി. ബ്ലോക്ക് കമ്മിറ്റിയുടെ കീഴിലെ കരുപ്പൂര് യൂണിറ്റ് 3,18,500 രൂപയും നെടുമങ്ങാട് യൂണിറ്റ് 4,15,260 രൂപയും ചെല്ലാംകോട് യൂണിറ്റ് 2,69,917 രൂപയുമാണ് സ്വരൂപിച്ചത്.ബ്ലോക്ക് പ്രസിഡന്റ് രാജപ്പൻ , ശ്രീധരൻപിള്ള , ഭാസ്കരൻ നായർ , ഗോപാലകൃഷ്ണൻ , ഷിഹാബുദ്ദീൻ , വിജയകുമാർ,അജയകുമാർ എന്നിവർ പങ്കെടുത്തു.