നെടുമങ്ങാട് :കോൺഗ്രസ് ആനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു.ജില്ലാപഞ്ചായത്തംഗം ആനാട് ജയൻ രാജീവ് ഗാന്ധിയുടെ ഛായാ ചിത്രത്തിന് മുന്നിൽ നിലവിളക്ക് കൊളുത്തി പുഷ്പാർച്ചന നടത്തി.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആർ.അജയകുമാർ,ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ.ജെ.മഞ്ജു, ഹുമയൂൺ കബീർ,ഉഷാകുമാരി,ആർ.ചന്ദ്രമോഹൻ,ആദർശ് ആർ.നായർ തുടങ്ങിയവർ പങ്കെടുത്തു.