നെടുമങ്ങാട് :പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യ വത്കരിക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് പനവൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പനവൂർ ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിൽ പ്രകടനവും ധർണയും നടത്തി.എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി മനോജ് ടി.പാലോട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.എസ് ജ്യോതിഷ് കുമാർ,മേഖലാ സെക്രട്ടറി രാഹുൽ കൃഷ്ണ,മേഖലാ കമ്മിറ്റി അംഗങ്ങളായ അഖിലേഷ്, ഷിബിൻ തുടങ്ങിയവർ നേതൃത്വം നൽകി.