നെടുമങ്ങാട്: ആനാട് ഗ്രാമപഞ്ചായത്തിൽ ലോക്ക് ഡൗണിൽ ദുരിതം അനുഭവിക്കുന്ന ക്ഷീര കർഷകർക്ക് മൃഗസംരക്ഷണ വകുപ്പിന്റെ ദുരന്ത നിവാരണ ഫണ്ടിൽ നിന്നും കാലിത്തീറ്റ വിതരണം ചെയ്യുന്ന പദ്ധതി ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് കാലിത്തീറ്റ വിതരണം ഉദ്‌ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ഷീല, ചുള്ളിമാനൂർ അക്ബർ ഷാ, ആറാംപള്ളി വിജയരാജ്,ഷീബാ ബീവി,വെറ്റിനറി സർജൻ ഡോ.രഞ്ജിത്ത്,മൃഗാശുപത്രി ജീവനക്കാരായ പ്രിയങ്ക,നിഷ,സുമേഷ്,ശ്രീദേവി എന്നിവർ പങ്കെടുത്തു.