കാഞ്ഞിരംകുളം: കൊവിഡ് 19ന്റ ഭാഗമായി ക്വാറന്റൈനിൽ കഴിയുന്ന ക്ഷീരകർഷകരുടെ കന്നുകാലികൾക്കുള്ള കാലിത്തീറ്റ വിതരണോദ്ഘാടനം കാഞ്ഞിരംകുളം പഞ്ചായത്ത് പ്രസിഡന്റ് സരസി കുട്ടപ്പൻ നിർവഹിച്ചു. വാർഡ് മെമ്പർ തങ്കരാജ്, നെടിയവിരാലി ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ് ആർദർ, സീനിയർ വെറ്റിനറി സർജൻ ഡോ. ഈശ്വരപിള്ള, ഗുണഭോക്താക്കളായ ക്ഷീരകർഷകർ തുടങ്ങിയവർ പങ്കെടുത്തു. മൃഗസംരക്ഷണ വകുപ്പിന്റെ പദ്ധതിയിലൂടെ ഒരു പശുവിന് രണ്ട് ചാക്ക് തീറ്റ എന്ന ക്രമത്തിൽ പഞ്ചായത്തിൽ ആകെ 333 ക്ഷീര കർഷകർക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും.