bt

ലണ്ടൻ: ബ്രിട്ടനിൽ കുടുങ്ങിയ വിദേശ പൗരന്മാർക്ക് വിസ കാലാവധി ജൂലായ് വരെ നീട്ടി.

യു.കെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ ആണ് വിവരം അറിയിച്ചത്. നേരത്തെ, മേയ് 31 വരെ വിസാ കാലാവധി ദീർഘിപ്പിച്ചിരുന്നു.

രാജ്യത്ത് എത്തുന്നവർ 14 ദിവസം ഹോം ക്വാറന്റീനിൽ കഴിയണമെന്നും ആഭ്യന്തര വകുപ്പ് നിർദേശിച്ചിട്ടുണ്ട്. ഇവർ ബന്ധുക്കൾ, പൊതുസ്ഥലം സന്ദർശിക്കാനോ പൊതു ഗതാഗത സംവിധാനം ഉപയോഗിക്കാനോ സാധനങ്ങൾ വാങ്ങുന്നതിനോ പുറത്തേക്ക് പോകുവാനോ പാടില്ലെന്നും അധികൃതർ വ്യക്തമാക്കി.