philippines

മനില : ഫിലിപ്പീൻസിലെ ലൂസൊൻ ദ്വീപിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.4 രേഖപ്പെടുത്തിയതായി ഫിലിപ്പൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സീസ്മോളജി ആൻഡ് വോൽക്കനോളജി അറിയിച്ചു. പ്രാദേശിക സമയം ശനിയാഴ്ച രാവിലെ 10.10 ഓടെ ഔറോറ പ്രവിശ്യയിലെ സാൻ ലൂയിസ് നഗരത്തിൽ നിന്നും 16 കിലോമീറ്റർ അകലെയാണ് ചലനം അനുഭവപ്പെട്ടത്.

ആദ്യം ചലനത്തിന്റെ തീവ്രത 5.1 എന്നായിരുന്നു അറിയിച്ചതെങ്കിലും പിന്നീട് 5.4 ആയിരുന്നു തീവ്രത എന്ന് സ്ഥിരീകരിക്കുകയായിരുന്നു. ബാലർ നഗരം, ബുലാകൻ പ്രവിശ്യ, മനിലയിലെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലും ചലനത്തിന്റെ പ്രകമ്പനങ്ങൾ അനുഭവപ്പെട്ടു. ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.