ra

തിരുവനന്തപുരം: മദ്യവിതരണത്തിനുള്ള ആപ്പ് വൈകിയതു കൊണ്ട് സംസ്ഥാനത്തിന് വരുമാന നഷ്ടം ഉണ്ടായിട്ടില്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഒരു പരാതിയും ഇതുവരെ ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.


ആപ്ലിക്കേഷൻ നിർമ്മിക്കുന്ന സോഫ്റ്റ്‌വെയർ കമ്പനിയുമായി സി.പി.എമ്മിന് ബന്ധമുണ്ടെന്നത് പ്രതിപക്ഷത്തിന്റെ വെറും ആരോപണം മാത്രമാണ്. കമ്പനിയുമായി സിപിഎമ്മിന് യാതൊരു ബന്ധവുമില്ല. ഇത്തരം ആരോപണങ്ങൾക്ക് ഇപ്പോൾ മറുപടി പറയേണ്ട കാര്യമില്ല. ഐടി വകുപ്പാണ് കമ്പനിയെ തെരഞ്ഞെടുത്തത് എക്സൈസ് വകുപ്പല്ല. ഈ കമ്പനിക്ക് ഇതിനുള്ള ശേഷിയുണ്ടോയെന്ന് പരിശോധിച്ച ശേഷമാണ് തെരഞ്ഞെടുപ്പ് നടന്നത്- മന്ത്രി പറഞ്ഞു.