പാലോട്: കെ.എസ്.ആർ.ടി.സി. ജീവനക്കാർക്കും യാത്രക്കാർക്കും വേണ്ടി കെ.എസ്.ടി.ഇ.യു (എ.ഐ.ടി.യു.സി) പാലോട് യൂണിറ്റ് പാലോട് ഡിപ്പോയിൽ സ്ഥാപിച്ച ഹാന്റ് വാഷിംഗ് കോർണറിന്റെ ഉദ്ഘാടനം പെരിങ്ങമ്മല പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ. കുഞ്ഞുമോൻ നിർവഹിച്ചു. സി.പി.ഐ പാലോട് ലോക്കൽ സെക്രട്ടറി സാജൻ കെ.എസ്.ആർ.ടി.സി.ഐ.സി മഹാദേവൻ, യൂണിറ്റ് സെക്രട്ടറി സജി തുടങ്ങിയവർ പങ്കെടുത്തു.