allu-arjun-
ALLU ARJUN

ജൂൺ - ജൂലായ് മാസങ്ങളിൽ ഷൂട്ടിംഗ് പുനരാരംഭിക്കാൻ സർക്കാർ അനുവദിച്ചാലും പിന്നെയും രണ്ട് മൂന്ന് മാസം കൂടി കാത്തിരിക്കാനാണ് തന്റെ തീരുമാനമെന്ന് തെലുങ്ക് യുവതാരം അല്ലു അർജുൻ.

പുഷ്പ എന്ന ചിത്രമാണ് അല്ലു പൂർത്തിയാക്കാനുള്ളത്. കൊവിഡ് - 19 വ്യാപനത്തെ തുടർന്ന് സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗൺ പിൻവലിച്ചുകഴിഞ്ഞാൽ എത്രയും പെട്ടെന്ന് ആർ. ആർ. ആർ.എന്ന് താത്‌കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കാനാണ് തീരുമാനമെന്ന് സംവിധായകൻ രാജമൗലി പ്രസ്താവിച്ചിരുന്നു. ഈയവസരത്തിലാണ് അല്ലു തന്റെ നിലപാട് വ്യക്തമാക്കിയത്.