yy

വർക്കല: സംസ്ഥാന സർക്കാരിന്റെ ജീവനി പദ്ധതിയിൽ ഉൾപ്പെടുത്തി ശിവഗിരി നഴ്സിംഗ് കോളേജിൽ വർക്കല കൃഷി ഭവന്റെ സഹകരണത്തോടെ ആരോഗ്യ പഠനത്തോടൊപ്പം നല്ല കൃഷി രീതികൾ കൂടി പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കോളേജ് കാമ്പെസിൽ വിവിധ കൃഷികൾ ഇറക്കി. കോളേജ് പ്രിൻസിപ്പൽ ശാന്തകുമാരി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സജി, കൃഷി ഓഫീസർ ബീന, കൃഷി അസി. ഓഫീസർ ബൈജു ഗോപാൽ തുടങ്ങിയവർ കൃഷിക്ക് നേതൃത്വം നൽകി.