വെഞ്ഞാറമൂട് : ചെറിയ പെരുന്നാളിന് ഇറച്ചി വില നിയന്ത്രിക്കാൻ സർക്കാർ കൊണ്ടുവന്ന ഏകീകൃത വില വ്യാപാരികൾ അട്ടിമറിച്ചു. പലയിടത്തും വില വർദ്ധിപ്പിച്ചു ഇറച്ചി വ്യാപാരം നടത്തുന്നതായി പരാതി. ആട്ടിറച്ചി 750 മുതൽ 850 രൂപ വരെയും, മാട്ടിറച്ചി 380 മുതൽ 450 വരെയും ഈടാക്കിയിരുന്നു. ഇതിനെ തുടർന്നാണ് സർക്കാർ ഏകീകൃത വില നിശ്ചയിച്ചത്. എന്നാൽ ഇന്നലെ രാവിലെ മുതൽ തോന്നുന്ന വില ഈടാക്കിയാണ് ഇറച്ചി വിൽപ്പന. ആട്ടിറച്ചിക്കു 800 -850 വാങ്ങിയ വ്യാപാരികളും ഉണ്ട്. മാട്ടിറച്ചിക്കു 400-450 വാങ്ങിയവരും. നെടുമങ്ങാട് താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ വെഞ്ഞാറമൂട്ടിലെ ഇറച്ചിക്കടകളിൽ വ്യാപകമായി പരിശോധന നടത്തി. അമിത വില ഈടാക്കിയവരെ പിടികൂടി മുന്നറിയിപ്പ് നൽകി. വില പ്രദർശിപ്പിക്കാത്ത കടകൾക്കു മുന്നിൽ, സർക്കാർ നിശ്ചയിച്ച വില പ്രദർശിപ്പിച്ചാണു ഉദ്യോഗസ്ഥർ മടങ്ങിയത്.