ബാലരാമപുരം: കൊവിഡ് ഭീതി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ബാലരാമപുരം പഞ്ചായത്തിന്റെ നേത്യത്വത്തിൽ ജാഗ്രതസമിതിക്ക് രൂപം നൽകി.അഡ്വ.എം.വിൻസെന്റ് എം.എൽ.എ,​പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.വസന്തകുമാരി എന്നിവരുൾപ്പെട്ട ജാഗ്രതസമിതിയിൽ വാർഡ് മെമ്പർമാർ,​ജനമൈത്രി പൊലീസ്,​ ആശാവർക്കർമാർ,​ സന്നദ്ധപ്രവർത്തകർ,​ കുടുംബശ്രീ പ്രവർത്തകർ എന്നിവർ അംഗങ്ങളാണ്. വാർഡ് തല മോണിറ്ററിംഗ് സമിതിയും കൊവിഡ് പ്രതിരോധത്തിന് നേത്യത്വം നൽകും.സി.എച്ച്.സി ഹെൽത്ത് ഇൻസ്പെക്ടർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.