pic

ലക്‌നൗ: ഉത്തർ പ്രദേശിലേക്ക് പോയ ട്രെയിൻ എത്തിയത് ഒഡീഷയിൽ. ലോക്ക് ഡൗണിൽ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളെയുമായി യാത്ര തിരിച്ച ശ്രമിക് ട്രെയിനിനാണ് വഴിതെറ്റിയത്. മഹാരാഷ്ട്രയിലെ വസായ്‌ റോഡിൽ നിന്ന് ഉത്തർ പ്രദേശിലെ ഗൊരഖ്പൂരിലേക്ക് പോവുകയായിരുന്നു ട്രെയിൻ.എന്നാൽ റൂട്ടിൽ തിരക്ക് കൂടിയത് കാരണം ട്രെയിൻ വഴിതിരിച്ച് വിട്ടതാണെന്നാണ്‌ പടിഞ്ഞാറന്‍ റെയിൽവേ പറയുന്നത്.


ട്രെയിൻ ഒഡീഷയിലെ റൂർക്കലയിലെത്തിയ ശേഷമാണ് യാത്രക്കാർ പോലും വഴി തെറ്റിയ വിവരം അറിയുന്നത്.യാത്രക്കാരെ തിരിച്ച് ഗൊരഖ്പുരിലേക്ക് കൊണ്ടുപോകുമെന്ന് റെയിൽവേ വ്യക്തമാക്കി. എന്നാൽ ഇതിന്റെ സമയത്തെക്കുറിച്ചുള്ള വിവരം അധുകൃതർ വ്യക്തമാക്കിയിട്ടില്ല.