ബാലരാമപുരം:കൊവിഡ് പ്രതിരോധത്തിന് അടിയന്തരമായി സംസ്ഥാന സർക്കാരിന് സാമ്പത്തിക സഹായം അനുവദിക്കാൻ കേന്ദ്രഗവൺമെന്റ് തയ്യാറാകണമെന്ന് ജനതാദൾ(എസ്)​ ദേശീയ ജനറൽ സെക്രട്ടറി ഡോ.എ.നീലലോഹിതദാസ് പറഞ്ഞു.കേന്ദ്രസർക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങൾക്കെതിരെ ജനതാദൾ(എസ്)​ കോവളം നിയോജക മണ്ഡലം കമ്മിറ്റി വെങ്ങാനൂർ പോസ്റ്ര് ഓഫീസിനുമുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് തെന്നൂർക്കോണം ബാബു അദ്ധ്യക്ഷത വഹിച്ചു. വി.സുധാകരൻ,​റ്റി,​ഡി ശശികുമാർ,​കോളിയൂർ സുരേഷ്,​കോവളം രാജൻ,​ ടി.രാജേന്ദ്രൻ,​അഡ്വ.ജി.മുരളീധരൻ നായർ,​ ഇ.വിൻസെന്റ് എന്നിവർ സംബന്ധിച്ചു.