pic

തിരുവനന്തപുരം:സംസ്ഥാന സർക്കാരിനെതിരെ ഉമ്മൻ ചാണ്ടി. തലസ്ഥാനത്ത് രണ്ട് മെഡിക്കൽ കോളേജുകൾ ഉണ്ടായിരുന്നെങ്കിൽ ഒരു ആശുപത്രിയിൽ കൊവിഡ് രോഗികളല്ലാത്തവരെ ചികിത്സിക്കാമായിരുന്നു.എന്നാൽ അന്ധമായ രാഷ്ട്രീയ വിരോധം കാരണമാണ് കഴിഞ്ഞ യു.ഡി.എഫ് സർക്കാർ അനുവദിച്ച മെഡിക്കൽ കോളേജുകൾ ഇപ്പോഴത്തെ സർക്കാർ അടച്ചുപൂട്ടിയതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.