police-case-

കോഴിക്കോട്: പന്ത്രണ്ടുകാരിക്ക് അശ്ലീല വീഡിയോ കാണിച്ചുകൊടുത്തതിന് അറസ്റ്റിലായ അദ്ധ്യാപികയെ റിമാന്റ് ചെയ്തു. താമരശ്ശേരി വെഴുപ്പൂർ അമ്പലക്കുന്ന് ലീലാമണി എന്ന മുപ്പത്തഞ്ചുകാരിയെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. വീടിനു സമീപത്തെ കളിസ്ഥലത്ത് എത്തിയ വിദ്യാർത്ഥിനിയെ മാറ്റി നിറുത്തിയശേഷം അശ്ലീല ദൃശ്യങ്ങൾ കാണിച്ചുകൊടുത്തുവെന്നായിരുന്നു പരാതി.

കോഴിക്കോട് പോക്സോ കോടതിയിൽ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത് മഞ്ചേരി സബ് ജയിലിലേക്കയച്ചു പോക്സോ നിയമപ്രകാരം കേസെടുത്ത പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തി തെളിവുകൾ ശേഖരിച്ച ശേഷമാണ് അദ്ധ്യാപികയെ അറസ്റ്റ് ചെയ്തത്.സ്വകാര്യ സ്‌കൂളിൽ താൽക്കാലിക അദ്ധ്യാപികയായ ലീലാമണി പന്ത്രണ്ടുകാരിയുടെ മാതാവിനോട് അശ്ലീല രീതിയിൽ പെരുമാറിയിരുന്നതായും പരാതിയുണ്ട്. .