തിരുവനന്തപുരം- വട്ടിയൂർക്കാവ് മണ്ഡലത്തിൽ കൃഷിയ്ക്കുള്ള വിത്ത്, വളം,കീടനാശിനികൾ, കർഷക ത്തൊഴിലാളികൾ എന്നിവ ലഭ്യമാക്കുന്നതിനായുള്ള ഓൺലൈൻ സംവിധാനമായ ഫിസ്റ്റ പ്രവർത്തനസജ്ജമായി.
വട്ടിയൂർക്കാവ് എം.എൽ.എ അഡ്വ.വി.കെ.പ്രശാ ന്ത് ഉദ്ഘാടനം ചെയ്തു. വട്ടിയൂർക്കാവിൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച ജീവനി സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതികളുടെ ഭാഗമായി കൃഷി ആരംഭി ച്ചിട്ടുള്ളവരിൽ നിന്ന് ഉല്പാദനോപാധികൾക്കായുളള ആവശ്യം വർദ്ധിച്ചുവരുന്ന സാഹചര്യം പരിഗണിച്ചാണ് ഫിസ്റ്റയ്ക്ക് തുടക്കം കുറിച്ചത്. കണക്ട് വൺ എന്ന കമ്പനിയുമായി ചേർന്നാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ അഗ്രൊ ഇന്റസ്ട്രീസ് കോർ പ്പറേഷൻ,കൃഷിമിത്ര, ഫാംഹൗസ് എന്നീ സ്ഥാപനങ്ങളുടെ ഉല്പന്നങ്ങളാണ് ലഭിക്കുക. കാർഷിക ഉല്പദാനോപാധികൾ വിതരണം ചെയ്യുന്ന നഗരത്തിലെ എല്ലാ പ്രധാന സ്ഥാപനങ്ങളെയും ഈസംവിധാന ത്തിന്റെ ഭാഗമാക്കും.
ആവശ്യക്കാർക്ക് മൊബൈൽ ആപ്പിന്റെ സഹായ ത്തോടെ കാർഷിക ഉല്പാദനോപാധികളുടെ
ഉൽപന്നങ്ങളും വിലയും മനസിലാക്കാം. ആവശ്യമുള്ള ഉല്പന്നങ്ങൾ ഓൺലൈനായി ഓർഡർ ചെയ്യാനും കഴിയും. ഇങ്ങനെ ലഭിക്കുന്ന ഓർഡറിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട സ്ഥാപനത്തിന്റെ ഉല്പന്നങ്ങൾ വീടുകളിലെത്തിച്ചു നൽകും. ഓൺലൈനായോ ക്യാഷ് ഓൺ ഡെലിവറിയിലൂടെയോ പണം അടച്ചാൽ മതി. ഈ സംവിധാനം www.Fiesta.pwഎന്ന വെബ്സൈറ്റ് മുഖേനയോ മൊബൈൽആപ്പ് മുഖേനയോ
ഉപയോഗിക്കാം. മൊബൈൽ ആപ്പ് പ്ളേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
കർഷകർക്ക് അവർ ഉൽപാദി പ്പിക്കുന്ന കാർഷികോല്പന്നങ്ങൾ വില്പന നടത്തുന്നതിനുള്ള
സൗകര്യവും ഈ സംവിധാനത്തിൽ ഒരുക്കുന്നതാണ്.(https://play.google.com/store/apps/details?id=com.finestay.fiesta).