photo

വിതുര: തേവൻപാറ വാർഡിലെ സമൂഹ അടുക്കളയിൽ നിന്ന് ജാതിമത ഭേദമന്യേ വിതരണം ചെയ്തിരുന്ന നോമ്പ് കഞ്ഞി വിളമ്പാൻ സമൂഹ അടുക്കളയുടെ സമാപന ദിവസമായ ഇന്നലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു എത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം തോട്ടുമുക്ക് അൻസർ, ‌‍ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.സി.എസ്.വിദ്യാസാഗർ എന്നിവരും പങ്കെടുത്തു. ലോക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് വാർഡിലെ 80തിൽപരം പേർക്ക്‌ ഉച്ചയൂണ് നൽകിവരവേ റംസാൻ വ്രതം ആരംഭിച്ചതിനെതുടർന്നാണ് 25ഇനം വിഭവങ്ങൾ ചേരുന്ന നോമ്പ് കഞ്ഞി ഉണ്ടാക്കി 400 പരം കുടുംബങ്ങൾക്ക് വീടുകളിൽ എത്തിച്ചു വരുന്നത്. കഴിഞ്ഞ 51 ദിവസമായി നടന്നുവന്ന സമൂഹ അടുക്കളയുടെ വിജയത്തിനായി സാമ്പത്തിക സഹായങ്ങൾ നൽകിയ കുടുംബശ്രീ, പ്രവാസികൾ ഉൾപ്പെടെയുള്ള നാട്ടുകാർ, ഉദ്യോഗസ്ഥർ,സന്നദ്ധ പ്രവർത്തകർ എന്നിവരോട് വാർഡ് മെമ്പറും കോൺഗ്രസ് പനകോട് മണ്ഡലം പ്രസിഡന്റുമായ എൻ.എസ്.ഹാഷിം നന്ദി അറിയിച്ചു.