covid

 49 പേർ പുറത്തുനിന്ന് വന്നവർ

സമ്പർക്കം വഴി രോഗം വന്നവരിൽ 7 ആരോഗ്യപ്രവർത്തകർ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നു. 62 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ദിവസം ഇത്രയധികം പേർ രോഗബാധിതരാകുന്നത്.

ഇവരിൽ 49 പേരും പുറത്തു നിന്ന് വന്നവരാണ് - വിദേശത്ത് നിന്ന് 18 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 31 പേരും.

പുതിയ രോഗികളിൽ 19 പേർ പാലക്കാട്ടും 16 പേർ കണ്ണൂരുമാണ്.

13 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഏഴുപേർ ആരോഗ്യ പ്രവർത്തകരാണ്. ഇവരിൽ മൂന്നു പേർ പാലക്കാടും രണ്ടു പേർ വീതം കണ്ണൂരും കോഴിക്കോടുമാണ്.

കൊല്ലം, കോട്ടയം, കാസർകോട് എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന മൂന്നു പേർ രോഗമുക്തരായി. 275 പേർ ചികിത്സയിൽ തുടരുന്നു. ഇതുവരെ രോഗമുക്തി നേടിയവർ 515.