ബാലരാമപുരം:ലോക്ക് ഡൗണിനെ തുടർന്ന് മാറ്റിവച്ച പൊതുപരീക്ഷകൾ നാളെ പുനരാരംഭിക്കാനിരിക്കെ ജാഗ്രതനിർദ്ദേശവുമായി ബി.ആർ.സി സമഗ്ര ശിക്ഷ കേരളയുടെ നേത്യത്വത്തിൽ പരീക്ഷാർത്ഥികൾക്കുള്ള മാസ്കുകളും ജാഗ്രത നിർദ്ദേശങ്ങളടങ്ങിയ നോട്ടീസുകളും വീടുകളിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായി.വെങ്ങാനൂർ മോഡൽ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി മുഹമ്മദ് സുഹൈയിലിന് മാസ്ക് നൽകി ജില്ലാ പ്രോഗ്രാം ഓഫീസർ ബി.ശ്രീകുമാരൻ വിതരണോദ്ഘാടനം നിർവഹിച്ചു.ബി.പി.ഒ എസ്.ജി അനീഷ്,​ പി.എസ്.സന്ധ്യ,​എസ്.ബി.ഷജീല എന്നിവർ സംബന്ധിച്ചു.