തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് ഏർപ്പെടുത്തിയ ഏഴ് ദിവസം ഡ്യൂട്ടി, ഏഴ് ദിവസം വിശ്രമം സംവിധാനം ഹോം ഗാർഡുമാർക്കും ബാധകമാക്കിയതായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ജില്ലാ പൊലീസ് മേധാവികൾക്കും സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും നിർദ്ദേശം നൽകിയതായും അദ്ദേഹം അറിയിച്ചു.