തിരുവനന്തപുരം : വഴുതക്കാട്ടെ കാഴ്ചപരിമിതർക്കുള്ള സർക്കാർ വിദ്യാലയത്തിൽ ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസുകളിൽ പ്രവേശനം ആരംഭിച്ചു. ഒന്നാം ക്ലാസിലേക്ക് അഞ്ചിനും പത്തിനും ഇടയിൽ പ്രായമുള്ളവർക്കും രണ്ടു മുതലുള്ള ക്ലാസുകളിലേക്ക് ടി.സിയുടെ അടിസ്ഥാനത്തിലുമാണ് പ്രവേശനം നൽകുന്നത്. വിദ്യാഭ്യാസം, ഭക്ഷണം, താമസം എന്നിവ സൗജന്യമാണ്. സാധാരണ വിഷയങ്ങൾക്കു പുറമെ കാഴ്ചപരിമിതർക്ക് അനുയോജ്യമായ വിവരസാങ്കേതികവിദ്യ, സംഗീതം, ഉപകരണസംഗീതം വിവിധ തൊഴിലുകളിലുള്ള പരിശീലനം, കായിക വിദ്യാഭ്യാസം തുടങ്ങിയവ ഒന്നാം ക്ലാസ് മുതൽ പഠിപ്പിക്കും. പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ യൂണിഫോം, സൗജന്യ വൈദ്യപരിശോധനകൾ, മരുന്ന്, സൗജന്യ പഠന വിനോദയാത്രകൾ, സ്വന്തം കഴിവിനെ വികസിപ്പിക്കുന്നതിനുള്ള മത്സരങ്ങൾ തുടങ്ങിയ സേവനങ്ങൾ ലഭ്യമാണ്.
40 ശതമാനമോ അതിൽ കൂടുതലോ കാഴ്ചക്കുറവുള്ള കുട്ടികളുടെ രക്ഷിതാക്കൾ മെഡിക്കൽ സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ജനനസർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് gbs.tvpm@gmail.com ൽ അയയ്ക്കണം. കൂടുതൽ വിവരങ്ങൾ ഓഫീസിൽ ലഭിക്കും. വിലാസം: ഹെഡ്മാസ്റ്റർ, കാഴ്ചപരിമിതർക്കുവേണ്ടിയുള്ള സർക്കാർ വിദ്യാലയം, വഴുതക്കാട്, തിരുവനന്തപുരം 14. വെബ്‌സൈറ്റ്: www.gsvt.in. കൂടുതൽ വിവരങ്ങൾക്ക്: 04712328184, 8547326805.