s

കൊല്ലം: ഡെങ്കിപ്പനി പടർന്നുപിടിക്കുന്ന ഏരൂരിൽ ആരോഗ്യവകുപ്പ് സംഘം നടത്തിയ പരിശോധനയിൽ 3100 രൂപ പിഴ ചുമത്തി. കൊതുക് വളരുന്നതിന് അനുകൂലമായ സാഹചര്യം കണ്ടെത്തിയ വീടുകൾ, റബർ തോട്ടങ്ങൾ, പൗൾട്രിഫാം എന്നിവയുടെ ഉടമകൾക്കാണ് പിഴ ചുമത്തിയത്. മെഡിക്കൽ ഓഫീസർ ഡോ. ബിജി ബി രാജിന്റെ നിർദ്ദേശപ്രകാരം ഹെൽത്ത് ഇൻസ്പെക്ടർ ജേക്കബ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ നസിം ഖാൻ, വിനോദ്, ജെ.പി.എച്ച്.എൻ സിന്ധു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കഴിഞ്ഞ ദിവസം ഈ പ്രദേശത്ത് നടത്തിയ പരിശോധനയിൽ 4100 രൂപ പിഴ ചുമത്തിയിരുന്നു.