കാട്ടാക്കട:ലോക്ക് ഡൗണിനെ തുടർന്ന് വീടുകളിലായ ചെറുതും വലുതുമായ നാട്ടിലെ കലാകാരന്മാരെ ആദരിക്കുന്ന കാട്ടാക്കട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കാട്ടാക്കട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വീടുകളിലെത്തി ആദരിച്ചു.കാട്ടാക്കടയിൽ സംഘടിപ്പിച്ച ചടങ്ങിൽ കവിയും ഗാന രചയിതാവുമായ മുരുകൻ കാട്ടാക്കടയെ എം.മണികണ്ഠൻ,കാട്ടാക്കട ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വണ്ടന്നൂർ സന്തോഷ് എന്നിവർ ചേർന്ന് ആദരിച്ചു.ആമച്ചൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പുരുഷോത്തമൻ നായർ,സേവാദൾ കാട്ടാക്കട നിയോജക മണ്ഡലം പ്രസിഡന്റ് കാട്ടാക്കട ജയൻ,പനയംകോട് ഗോപാലകൃഷ്ണൻ നായർ,ഷാജിദാസ്, ഷൈൻജോസ്,മൈലാടി സുരേഷ്,സേവാദൾ വനിത വിഭാഗം നിയോജക മണ്ഡലം പ്രസിഡന്റ് സി.എസ്.അനിത,ഗ്രാമപഞ്ചായത്ത് അംഗം പനയംകോട് ജോസ്,കാട്ടാക്കട സന്തോഷ്‌,സേവാദൾ ജില്ല ജനറൽ സെക്രട്ടറി ശ്രീക്കുട്ടി സതീഷ്, തലക്കോണം രവി,റോണ വിജയൻ,ഡാനിയേൽ പാപ്പനം,കുരുതംകോട് സന്തോഷ്,തലക്കോണം ബൈജു, തേരിവിള സതീഷ്,പ്രമോദ് തലക്കോണം, സജീവ് മേലതിൽ,എസ്.അജിത് മൈലാടിഎന്നിവർ ചടങ്ങിൽ പങ്കെടുത്തു.