നാഗർകോവിൽ: തമിഴ്‌നാട്ടിൽ കൊവിഡ് രോഗികൾ 15,512 ആയി. സംസ്ഥാനത്ത് ഇന്നലെ 759 പേർക്ക് രോഗം ബാധിച്ചു. ചെന്നൈയിൽ മാത്രം ഇന്നലെ 625 രോഗികൾ. ഇന്നലെ 363 പേർ രോഗമുക്തരായി. ഇതുവരെ 7,491 പേർ രോഗമുക്തി നേടി. ഇന്നലെ കൊവിഡ് ബാധിച്ച് 5 പേർ മരിച്ചു. ആകെ മരണം 103.