തിരുവനന്തപുരം: ജി.എസ്.ടിക്ക് മുകളിൽ സെസ് ഏർപ്പെടുത്താനുള്ള കേന്ദ്ര നീക്കത്തെ അനുകൂലിക്കാൻ കഴിയില്ലെന്നും ഈ സാമ്പത്തിക പ്രതിസന്ധിക്കിടെ നികുതി നിരക്ക് വർദ്ധിപ്പിക്കുന്നത് തെറ്റാണെന്നും ധനമന്ത്രി ഡോ.തോമസ് ഐസക്ക് പറഞ്ഞു. ജി.എസ്.ടി കൗൺസിലിൽ കേന്ദ്ര തീരുമാനത്തിന് പിന്തുണ ലഭിക്കില്ലെന്നും അധിക നികുതി വരുമാനമുണ്ടാകുമെന്ന് കരുതാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. റിസർവ് ബാങ്കിൽ നിന്ന് പണമെടുത്ത് കൂടുതൽ തുക സംസ്ഥാനങ്ങൾക്ക് നൽകുക എന്നതാണ് കേന്ദ്രത്തിന് ചെയ്യാൻ കഴിയുന്നത്. ഇതിനെ പ്രളയ സെസുമായി താരതമ്യപ്പെടുത്തരുതെന്നും തോമസ് ഐസക്ക് പറഞ്ഞു. സംസ്ഥാനത്ത് ഈ മാസത്തെ ധനസ്ഥിതി വർധിച്ചുവെന്നും നികുതി വരുമാനത്തിൽ വർദ്ധനവുണ്ടെന്നും പറഞ്ഞ മന്ത്രി വരുമാനത്തിന് വേണ്ടിയല്ല, മദ്യശാലകൾ തുറക്കണമെന്നുള്ളത് പൊതു തീരുമാനമാണെന്നും പ്രതികരിച്ചു.