ആര്യനാട്:എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകൾ നടക്കുന്ന സ്കൂളുകളുടെ ശുചീകരണത്തിന്റെ ഭാഗമായി കുറ്റിച്ചൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ശുചീകരണത്തിന് എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി കണ്ണൻ.എസ്.ലാൽ ഉദ്ഘാടനം ചെയ്തു അരുവിക്കര മണ്ഡലം സെക്രട്ടറി ആഷിക്.ബി.സജീവ് ,പ്രസിഡന്റ് അതുൽ കൃഷ്ണൻ,ജില്ലാ കമ്മിറ്റി അംഗം സുജീബ്,സി.പി.ഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കൃഷ്ണപിള്ള,സി.പി.ഐ ലോക്കൽ സെക്രട്ടറി കടയറ വിനോദ്,സച്ചു,അഹമ്മദ്,നന്ദു തുടങ്ങിയവർ നേതൃത്വം നൽകി.