തിരുവനന്തപുരം: വെർച്വൽ ക്യൂ സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി ബിവറേജസ് കോർപറേഷൻ ഇന്നലെ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ബെവ്- ക്യൂ ആപ്പിന് പ്ളേ സ്റ്റോറിന്റെയും ആപ്പ് സ്റ്റോറിന്റെയും അനുമതി ലഭിച്ചാലുടൻ ടോക്കൺ സംവിധാനത്തിലൂടെ മദ്യവിതരണം ആരംഭിക്കുമെന്ന് ബെവ്കോ എം.ഡി സ്‌പർജൻകുമാർ പറഞ്ഞു.
മാർഗനിർദ്ദേശങ്ങൾ ഇങ്ങനെ:
ഒരാൾക്ക് 3 ലിറ്റർ മദ്യം. അഞ്ചാം ദിവസം വീണ്ടും വാങ്ങാം
വില്പന രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ഇ ടോക്കൺ, എസ്.എം.എസ് വഴി ക്യൂ നിയന്ത്രിക്കും
ഒരുസമയം അഞ്ചു പേർക്ക് മാത്രം ഔട്ട്‌ലെറ്റിൽ പ്രവേശനം
ടോക്കണിൽ പറയുന്ന സമയത്തെത്തി പണമടച്ച് മദ്യം വാങ്ങാം
മൊബൈൽ ആപ്പ് വഴി ടോക്കണിന്റെ സാധുത പരിശോധിക്കും
നിർദ്ദേശം ബാർ, ബിയർ, വൈൻ പാർലറുകൾക്കും ബാധകം
ബെവ്കോയുടെ ചില്ലറ വില്പന വില ഇവർക്കും ബാധകം