തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായ തരത്തിൽ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി/ വി.എച്ച്.എസ്.സി പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റം വരുത്തിയ പട്ടിക പ്രസിദ്ധീകരിച്ചു. മീഡിയം, കോഴ്‌സ് എന്നിവ കൃത്യമായി തിരഞ്ഞെടുത്ത് പുതിയ പരീക്ഷാകേന്ദ്രം ലഭിക്കുന്നതിന് അപേക്ഷിച്ചവർക്ക് പ്രസ്തുത പരീക്ഷാകേന്ദ്രവും കോഴ്‌സുകൾ ലഭ്യമല്ലാത്ത പരീക്ഷാകേന്ദ്രം തിരഞ്ഞെടുത്തവർക്ക് കോഴ്‌സുകൾ നിലവിലുള്ള തൊട്ടടുത്ത പരീക്ഷാകേന്ദ്രവുമാണ് അനുവദിച്ചത്. പട്ടിക www.sslcexam.kerala.gov.in, www.hscap.kerala.gov.in, www.vhscap.kerala.gov.in എന്നിവയിൽ ലഭ്യമാണ്. പുതിയ പരീക്ഷാകേന്ദ്രത്തിൽ നിലവിലുള്ള ഹാൾടിക്കറ്റും വെബ്‌സൈറ്റിൽ നിന്ന് ലഭിക്കുന്ന സെന്റർ അലോട്ട്‌മെന്റ് സ്ലിപ്പും സഹിതമാണ് ഹാജരാകേണ്ടത്.
2020 മാർച്ചിലെ പൊതുപരീക്ഷകൾക്ക് സഹായം അനുവദിച്ചിട്ടുള്ള സി.ഡബ്ലു.എസ്.എൻ വിദ്യാർത്ഥികളുടെ രക്ഷാകർത്താക്കൾ പുതിയ പരീക്ഷാകേന്ദ്രം ചീഫ് സൂപ്രണ്ടുമായി ഫോണിൽ ബന്ധപ്പെട്ട് സ്‌ക്രൈബ്/ ഇന്റർപ്രട്ടർ സേവനം ഉറപ്പാക്കണം.