തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയിൽ എസ്.എസ്.എൽ.സി ഹയർ സെക്കൻഡറി പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്കാവശ്യമായ സൗകര്യങ്ങൾ എ.ഐ.എസ്.എഫ് ഒരുക്കുമെന്ന് സംസ്ഥാന സെക്രട്ടറി ജെ.അരുൺ ബാബു പറഞ്ഞു. സംസ്ഥാനത്തുടനീളം വിദ്യാർത്ഥികൾക്കാവശ്യമായ മാസ്കുകളും സാനിറ്റൈസറുകളും എ.ഐ.എസ്.എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ നിർമ്മിച്ചു വരികയാണ്. ഇതിനകം പരീക്ഷാ കേന്ദ്രങ്ങൾ അണുവിമുക്തമാക്കിയെന്നും അരുൺബാബു പറഞ്ഞു. കൊട്ടാരക്കര വാളകം എം.ടി.എച്ച്.എസ്.എസിൽ മാസ്ക് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം അരുൺബാബു നിർവഹിച്ചു. എ.അധിൻ, അനന്ദു എസ്. പോച്ചയിൽ, രാഹുൽ രാധാകൃഷ്ണൻ, ജോബിൻ ജേക്കബ്, സുജിത് കുമാർ, എ.ഇന്ദുഗോപൻ എന്നിവർ പങ്കെടുത്തു.