തിരുവനന്തപുരം:കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ റംസാനിനോടനുബന്ധിച്ച് നടത്തുന്ന ഓൺലൈൻ ഈദ് സുഹൃത് സംഗമവും ഇശൽനിലാവും ഇന്ന് രാവിലെ 11ന് നടക്കും.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനവും എൻ.കെ.പ്രേമചന്ദ്രൻ എം.പി.മുഖ്യ പ്രഭാഷണവും നടത്തും. ഇ.ടി.മുഹമ്മദ് ബഷീർ എം.പി. ഈദ് സന്ദേശം നൽകും.കരമന ബയാർ അദ്ധ്യക്ഷത വഹിക്കും.ആർച്ച് ബിഷപ്പ് ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, ശാന്തിഗിരി ആശ്രമം മഠാധിപതി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി തുടങ്ങിയവർ പങ്കെടുക്കും. ഒരു മാസക്കാലമായി നടന്നുവന്ന റിലീഫ് പ്രവർത്തനങ്ങളുടെ സമാപന ചടങ്ങ് സംസ്ഥാന പ്രസിഡന്റ് കരമന ബയാർ ഉദ്ഘാടനം ചെയ്തു. യൂത്ത് കൗൺസിൽ സംസ്ഥാന സെക്രട്ടറി ബാലരാമപുരം അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ പി. സെയ്ദലി, 'മുഹമ്മദ് മഹീൻ, ബീമാപള്ളി സക്കീർ വിഴിഞ്ഞം ഹനീഫ് തുടങ്ങിയവർ പങ്കെടുത്തു.